കിലിയൻ എംബാപ്പെ ഫ്രാന്‍സിൻ്റെ പുതിയ ക്യാപ്റ്റൻ

ഫ്രാന്‍സ് ഫുട്ബോള്‍ ടീമിൻ്റെ പുതിയ ക്യാപ്റ്റന്‍ ഇനി കിലിയന്‍ എംബാപ്പെ.
ഗോള്‍ കീപ്പറും ദീര്‍ഘ കാലം ക്യാപ്റ്റനുമായിരുന്ന ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് യുവ താരത്തിന് ക്യാപ്റ്റൻ്റെ ആംബാന്‍ഡ് ലഭിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമായിരുന്നു ലോറിസ്. ലോകകപ്പിന് പിന്നാലെയാണ് ലോറിസ് വിരമിച്ചത്. അന്റോയിന്‍ ഗ്രിസ്മാനാണ് ടീമിൻ്റെ പുതിയ വൈസ് ക്യാപ്റ്റന്‍.

2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എംബാപ്പെ ഫ്രാന്‍സിനായി 66 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. കഴിഞ്ഞ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും താരത്തിൻ്റെ ഹാട്രിക്ക് ഗോളുകള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിക്കാന്‍ താരത്തിന് സാധിച്ചു. ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതർലൻഡ്‌സിനെതിരെ നടക്കും. യൂറോ 2024 യോഗ്യതാ മത്സരമാണിത്. ഫ്രഞ്ച് നായകപദവിയേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ.

More News

ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്

ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്

കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

ലൈഫ് മിഷൻ കോഴ: യുണീടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കോഴ: യുണീടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിൽ മോഷണം; വജ്രാഭരണങ്ങളടക്കം 60 പവൻ നഷ്ടപ്പെട്ടു

ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിൽ മോഷണം; വജ്രാഭരണങ്ങളടക്കം 60 പവൻ നഷ്ടപ്പെട്ടു

ഷാഫി പറമ്പിലിനെതിരായ പരാമർശം പിൻവലിച്ച് എഎൻ ഷംസീർ

ഷാഫി പറമ്പിലിനെതിരായ പരാമർശം പിൻവലിച്ച് എഎൻ ഷംസീർ