'ലാൽ സലാം': 2024 പൊങ്കൽ ദിനത്തിൽ തീയേറ്ററുകളിലേക്ക്

  • IndiaGlitz, [Monday,October 02 2023]

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രം 2024 പൊങ്കൽ നാളിൽ തീയേറ്ററുകളിലെത്തും.

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്ത് എത്തുന്നു. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം: എ ആർ റഹ്മാൻ, ഛായാഗ്രഹണം: വിഷ്ണു രംഗസാമി, എഡിറ്റർ: പ്രവീണ് ഭാസ്‌കർ.