close
Choose your channels

ഈ. മാ .യൗ. ഉടൻ തന്നെ തീയേറ്ററുകളിൽ !

Thursday, April 19, 2018 • മലയാളം Comments

ഈ. മാ .യൗ.   ഉടൻ തന്നെ തീയേറ്ററുകളിൽ  !

സംസ്ഥാന പുരസ്കാരം ലഭിച്ച ഈ. മാ .യൗ.ഒടുവിൽ റിലീസിനു ഒരുങ്ങുന്നു .  ആഷിക് അബുവിന്റെ ഒപിഎം ഡ്രീം മിൽ സിനിമാസ് ഈ ചിത്രം  മെയ് 4 ന്  കേരളത്തിൽ  റിലീസ് ചെയ്യും. 

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്  ആർജി.കെ. സിനിമാസിന്റെ ബാനറിൽ രാജേഷ് ജോർജ് കുളങ്ങരയാണ്.

തീരദേശ ജനവിഭാഗത്തെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. സിനിമയുടെ  പ്രധാന  കഥ ഒരു ശവസംസ്കാര  ചടങ്ങിനെയും തുടർന്നുള്ള സംഭവത്തെയും കേന്ദ്രികരിച്ചാണ് നടക്കുന്നത് . 

ദേശീയ അവാർഡ് ജേതാവ് പി.എഫ്.മാത്യുസ് തിരക്കഥയൊരുക്കിയിരിക്കുന്ന  സിനിമയുടെ പ്രധാന ലൊക്കേഷൻ ചെല്ലാനം എന്ന പ്രേദേശമാണ് . വിനായകൻ , ചെമ്പൻ വിനോദ്  ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Get Breaking News Alerts From IndiaGlitz