close
Choose your channels

ലയണൽ മെസ്സി പി എസ് ജി വിടും

Thursday, May 4, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ലയണൽ മെസ്സി പി എസ് ജി വിടും

കരാർ അവസാനിക്കുന്നതോടെ സൂപ്പർ താരം ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്ൻ വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസ്സി പാരീസ് വിടും എന്ന് ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചർച്ചകൾ എല്ലാം അവസാനിച്ചിരിക്കുകയാണ്. രണ്ട് സീസൺ മുമ്പ് ആയിരുന്നു മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ എത്തിയത്.

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ ലയണല്‍ മെസ്സിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തു വരുന്നത്. മെസ്സിയെ കഴിഞ്ഞ ദിവസം പിഎസ് ജി രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു‌. ഇതുകൂടെ ആയതോടെ മെസ്സിയും ക്ലബുമായുള്ള ബന്ധം പൂർണ്ണമായും വഷളായിരിക്കുകയാണ്. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മല്‍സരങ്ങള്‍ മാത്രമാകും. സൗദി അറേബ്യയില്‍ ടൂറിസം പ്രചാരണത്തിനായാണ് മെസ്സി എത്തിയത്. താരത്തിന്‍റെ അടുത്ത ക്ലബ് ഏതായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തന്നെ താരം മടങ്ങുമെന്ന അഭ്യൂഹം ശക്തമാണ്.

Follow us on Google News and stay updated with the latest!