close
Choose your channels

മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ ചിത്രീകരണം ആരംഭിച്ചു

Wednesday, May 10, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ്‌ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമം നിർവ്വഹിച്ചു. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നൽകി. ബി. ഉണ്ണികൃഷ്ണൻ, ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി. വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമേഷ് രവി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ​

ഗെയിം ത്രില്ലർ ജോണറിൽ പ്പെടുന്നതാണ് ഈ ചിത്രം. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹനിർമാതാവ് സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, കലാസംവിധാനം അനീസ് നാടോടി, എഡിറ്റിങ്ങ് നിഷാദ് യൂസഫ്.

Follow us on Google News and stay updated with the latest!