close
Choose your channels

മമ്മൂട്ടിക്കിന്ന് 72ാം പിറന്നാൾ;ആഘോഷമാക്കി ആരാധകർ

Thursday, September 7, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മമ്മൂട്ടിക്കിന്ന് 72ാം പിറന്നാൾ;ആഘോഷമാക്കി ആരാധകർ

അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കി കൊണ്ടാണ് 72ാം ജന്മദിനത്തിലേക്ക് അദ്ദേഹം നടക്കുന്നത്. ​താരരാജാവിൻ്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ നേരത്തെ ഒരുങ്ങികഴിഞ്ഞിരുന്നു. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പിറന്നാൾ ആശംസകളുമായി എത്തിയ ഫാൻസിനെ നിരാശപ്പെടുത്താതെ, ബാൽക്കണിയിൽ എത്തി കൈവീശി കുശലം പറഞ്ഞു മമ്മൂട്ടി. ഒപ്പം മകൻ ദുൽഖർ സൽമാനുമുണ്ടായിരുന്നു.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തേയും പോലെ ഇക്കുറിയും ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലോകമെമ്പാടും രക്തദാനം നടക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയിൻ്റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 25,000 രക്തദാനമാണ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ നിരവധി പ്രമുഖരും ആരാധകരും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേർന്നു. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായ മമ്മൂട്ടി, ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്ത് 1951 സെപ്റ്റംബർ ഏഴിന് ആണ് ജനിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. 'അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറച്ചു കൊണ്ടാണ് മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ ഉണ്ടാകുന്നത്. എം ടി-ഐ വി ശശി കൂട്ടുകെട്ടില്‍ 1981ല്‍ പുറത്തെത്തിയ 'തൃഷ്‍ണ'യിലൂടെയായിരുന്നു മമ്മൂട്ടിയുടെ നായകനായുള്ള രംഗ പ്രവേശം. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 12 തവണ ഫിലിം ഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു.

Follow us on Google News and stay updated with the latest!