close
Choose your channels

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ ചിത്രം 'ലൈവ്' ന്റെ ട്രെയിലർ പുറത്തിറങ്ങി

Friday, May 5, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ ചിത്രം ലൈവ് ന്റെ ട്രെയിലർ പുറത്തിറങ്ങി

എസ്. സുരേഷ് ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. വ്യാജ വാർത്തകൾ പ്രമേയമായി എത്തുന്ന ചിത്രത്തിൽ പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമൻ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ കവിയും ഗാന രചയിതാവുമായ കുഴൂർ വിൽസൻ്റെതാണ്.

ഫിലിംസ് 24-ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാ സംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Follow us on Google News and stay updated with the latest!