അജിത്തിൻ്റെ തുനിവിൽ മഞ്ജു വാര്യർ

ബേ വ്യൂ പ്രോജെക്ടസിൻ്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'തുനിവ്‌' ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിൻ്റെ സൂപ്പർ നായിക മഞ്ജു വാര്യരാണ് പ്രധാന സ്ത്രീ കഥാപാത്രം ചെയ്യുന്നത്. എന്നാൽ അജിത്തിൻ്റെ ജോഡി ആയല്ല ഇതിൽ മഞ്ജു വാര്യർ എത്തുന്നത്. ജിബ്രാൻ്റെ സംഗീതത്തിൽ മഞ്ജു വാര്യർ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അമീർ, പവാനി റെഡ്‌ഡി, സിബി ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ക്യാമറ -നീരവ് ഷാ, എഡിറ്റിംഗ് വിജയ് വേലുകുട്ടി. ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ട്.