വിമാനം എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും തെലുങ്കിലേക്ക്

  • IndiaGlitz, [Thursday,February 16 2023]

സീ സ്റ്റുഡിയോസും കിരൺ കൊറപാട്ടി ക്രിയേറ്റീവ് വർക്സും ചേർന്നു നിർമ്മിക്കുന്ന വിമാനം എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം തെലുങ്കിലേക്ക് തിരിച്ചു വരുന്നു. ആറ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രം മകളിലൂടെയായിരുന്നു മീരയുടെ മലയാളത്തിലേക്കുള്ള നടിയുടെ തിരിച്ചു വരവുണ്ടായത്. മീരയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് സീ സ്റ്റുഡിയോ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ മോക്ഷ ആയിരുന്നു മീരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. 2004ൽ അമ്മായി ബാഗുണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് മീര ജാസ്മിൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം മീര അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും വിമാനത്തിനുണ്ട്. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ മീര അഭിനയിച്ചു കഴിഞ്ഞു. സമുദ്രകനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

More News

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധ ഭീഷണി: പ്രതി അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ്

അഭിനേതാവും നിർമ്മാതവുമായ കാലടി ജയൻ അന്തരിച്ചു

അഭിനേതാവും നിർമ്മാതവുമായ കാലടി ജയൻ അന്തരിച്ചു

ഇരവ് സിനിമയുടെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

ഇരവ് സിനിമയുടെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു