സൂപ്പർ ഫ്രീകിക്കിൽ എണ്ണൂറാം ഗോൾ നേടി മെസ്സി

അർജന്റീന ഇതിഹാസം ലയണൽ മെസ്സി ക്ലബ്ബിനും രാജ്യത്തിനുമായി തൻ്റെ കരിയറിലെ 800-ാം ഗോൾ കരസ്ഥമാക്കി. ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക ചാമ്പ്യൻമാർ പരാജയപ്പെടുത്തിയത്. അർജന്റീന അടിച്ച ഇരുഗോളുകളും പിറന്നത് മെസ്സിയുടെ ഫ്രീ കിക്കുകളിലൂടെ ആയിരുന്നു. അർജന്റീനക്ക് വേണ്ടി താരമടിച്ച 99-ാം ഗോളു കൂടിയായിരുന്നു അത്. ഖത്തറിൽ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരമായിരുന്നു വിജയം കൈവരിച്ചത്. രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിൻ്റെ രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിൻ്റെ 78-ാം മിനിറ്റ് വരെ ഗോളടിക്കാൻ വിടാതെ അർജന്റീനയെ പിടിച്ചുകെട്ടാൻ പാനമക്ക് കഴിഞ്ഞിരുന്നു. 78–ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, ആ പന്തു പിടിച്ചെടുത്താണ് തിയാഗോ അൽമാഡ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 89–ാം മിനിറ്റിൽ മെസ്സിയെടുത്ത ഫ്രീകിക്ക് ലക്ഷ്യത്തിലെത്തുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ കുറുസോയാണ് അർജന്റീനയുടെ എതിരാളികൾ. ഈ കളിയിൽ ഗോൾ നേടാൻ സാധിച്ചാൽ മെസ്സിക്കു ദേശീയ ടീമിനായി 100 ഗോളുകളെന്ന നേട്ടത്തിലെത്താം.

More News

പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതിയ്ക്ക് വധ ശിക്ഷ

പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതിയ്ക്ക് വധ ശിക്ഷ

മോഹന്‍ലാലിൻ്റെ അരങ്ങേറ്റ ചിത്രമായ ബറോസില്‍ പ്രണവ്.

മോഹന്‍ലാലിൻ്റെ അരങ്ങേറ്റ ചിത്രമായ ബറോസില്‍ പ്രണവ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ: ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം

ക്രിസ്റ്റ്യാനോ റൊണാൾഡോ: ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം

നടൻ അജിത് കുമാറിൻ്റെ പിതാവ് പി.സുബ്രഹ്മണ്യന്‍ അന്തരിച്ചു

നടൻ അജിത് കുമാറിൻ്റെ പിതാവ് പി.സുബ്രഹ്മണ്യന്‍ അന്തരിച്ചു

ഹാസ്യ ചിത്രം ത്രിശങ്കു ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി

ഹാസ്യ ചിത്രം "ത്രിശങ്കു" ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി