'മോദി' പരാമർശം: രാഹുൽ ഗാന്ധിക്ക്‌ രണ്ടു വർഷം തടവു ശിക്ഷ

  • IndiaGlitz, [Friday,March 24 2023]

മോദി സമുദായത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് വരും. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുലിൻ്റെ പരാമർശം. രാഹുലിൻ്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നാരോപണമുയർന്നു. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. അപ്പീൽ നൽകാൻ 39 ദിവസത്തേക്ക് ശിക്ഷ സ്റ്റേ ചെയ്ത കോടതി രാഹുലിന് 15000 രൂപയുടെ ജാമ്യം അനുവദിച്ചു. ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഉടൻ മേൽക്കോടതിയിൽ അപ്പീൽ നൽകും.

More News

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി, NBK 108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി, #NBK 108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി, #NBK 108

കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പി ടി ഉഷക്ക്

കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പി ടി ഉഷക്ക്

സംസ്ഥാനത്ത് കോവിഡ് കേസിൽ നേരിയ വർധന: നിർദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് കേസിൽ നേരിയ വർധന: നിർദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

മോദി വിരുദ്ധ പോസ്‌റ്റർ: ഡൽഹിയിൽ ആറുപേരെ അറസ്‌റ്റ് ചെയ്തു

മോദി വിരുദ്ധ പോസ്‌റ്റർ: ഡൽഹിയിൽ ആറുപേരെ അറസ്‌റ്റ് ചെയ്തു