ആടുതോമ വീണ്ടും തിയേറ്ററുകളിലേക്ക്

  • IndiaGlitz, [Wednesday,May 17 2017]

മോഹൻലാലിന്റെ എവർഗ്രീൻ ചിത്രം സ്‌ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നത് അദ്ദേഹത്തിന്റെ ആരാധകരാണ്. ഡിജിറ്റൽ ഫോർമാറ്റിലാണ് സ്ഫടികം തിയേറ്രറിലെത്തിക്കുക. ചാക്കോ മാഷിന്റെയും മകൻ ആടുതോമയുടെയും കഥ പറഞ്ഞ സ്‌ഫടികം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നിർണായക ചിത്രങ്ങളിൽ ഒന്നാണ്. സ്ഫടികത്തിലെ ആക്ഷൻ രംഗങ്ങളും ഏറെ കൈയടി നേടി. തിലകൻ, കെ.പി.എ.സി ലളിത, നെടുമുടി വേണു, രാജൻ പി ദേവ്, ഭീമൻ രഘു, മണിയൻ പിള്ള രാജു എന്നിവരും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിലെ വില്ലനായെത്തിയ ജോർജ് പിന്നീട് സ്ഫടികം ജോർജ് എന്ന പേരിൽ മലയാളത്തിലെ മുൻനിര വില്ലനായി തിളങ്ങി.

More News

പുലിമുരുകൻ കാണണമെന്ന ആഗ്രഹവുമായി സൽമാൻഖാൻ

മലയാളത്തിൽ നിന്ന് നൂറ് കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകൻ കാണണമെന്ന ആഗ്രഹവുമായി...

വീണ്ടും ചന്തുവായി മമ്മൂട്ടി

ടക്കൻപാട്ടിലെ വീരകഥാപാത്രമായ പയ്യംവെള്ളി ചന്തുവിന്റെ ജീവിതം പറയുന്ന സിനിമയിൽ മമ്മൂട്ടി നായകനാവുന്നു...

നാനിക്ക് നായിക സായി

തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ഫിദയുടെ റിലീസിനായി കാത്തിരിക്കുകയാണ് സായി പല്ലവി...

മോഹൻലാൽ ചിത്രം പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്നു

പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ മോഹൻലാൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി...

ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു കാർത്തിക് ചിത്രത്തിൽ

2016ലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാ...