close
Choose your channels

പിതാവും പുത്രനും ഒരേ ചിത്രത്തിൽ !

Friday, May 4, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പിതാവും പുത്രനും  ഒരേ  ചിത്രത്തിൽ  !

കോഴിക്കോട് സാമൂതിരിയുടെ നാവിക മേധാവി കുഞ്ഞാലി മരക്കാരുടെ  ജീവിതത്തെ  ആധാരമാക്കിയുള്ള  ഒരു  ചിത്രം  ചെയ്യുന്നതായി  പ്രശസ്ത  സംവിധായകൻ  പ്രിയദർശൻ അടുത്തകാലത്ത് പ്രഖ്യാപിച്ചിരുന്നു .

മരക്കാർ -അറബിക്കടലിന്റെ  സിംഹം  എന്നാണ് ചിത്രത്തിന്  പേരിട്ടിരിക്കുന്നത് .

മരക്കാരുടെ  എന്ന കഥാപാത്രത്തെയാണ്  മെഗാസ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്നത്. പുതിയ  വാർത്തകൾ  അനുസരിച്  മോഹൻലാലിൻറെ മകൻ  പ്രണവും ഒരു  ഗസ്റ്റ്  റോളിൽ  പ്രത്യക്ഷപ്പെട്ടേക്കും  എന്നാണ്  അറിയാൻ  കഴിഞ്ഞത് . എന്നാൽ, ഇക്കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതാണ് .

 

 ആഷിർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവ സംയുക്തമായി  നിർമ്മിക്കുന്ന ഈ വലിയ ബജറ്റ്   ചിത്രത്തിന്റെ തിരക്കഥ പ്രിയദർശനും  അന്തരിച്ച  സംവിധായകൻ ഐ.വി. ശശിയുടെ മകനുമായ അനി ശശിയും  ചേർന്നാണ്  രചിക്കുന്നത് .  ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ ഒന്നിന് ആരംഭിക്കുന്നതാണ് .

Follow us on Google News and stay updated with the latest!