മോഹന്žലാല്ž ചിത്രത്തിന് ഭീഷണിയുമായി ശശികല; സിനിമ മഹാഭാരതം എന്ന പേരിലെത്തിയാല്ž തിയേറ്റര്ž ബാക്കി കാണില്ല

  • IndiaGlitz, [Monday,May 22 2017]

കുന്നംകുളം: എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം' എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മഹാഭാരതം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രദര്‍ശിപ്പിച്ചാല്‍ ആ തിയേറ്റര്‍ കാണില്ലെന്നുമാണ് ശശികലയുടെ ഭീഷണി.

രണ്ടാമൂഴം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ മതി. എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. അതല്ല, മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ ആ സിനിമ തീയേറ്റര്‍ കാണില്ല. മഹാഭാരത ചരിത്രത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. യഥാര്‍ത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേര് പറ്റില്ല.'ശശികല പറഞ്ഞു.

വേദവ്യാസനെന്ന എഴുത്തുകാരനും തന്റേതായ അവകാശമുണ്ട്. എംടിക്കുള്ള അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും വ്യാസനുമുണ്ട്. സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ടെന്ന് ശശികല കുന്നംകുളത്ത് പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം ആണ് സിനിമയാക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം. ഭീമസേനനായാണ് മോഹന്‍ലാല്‍ എത്തുന്നത്. 1000 കോടി മുതല്‍മുടക്കില്‍ ബിആര്‍ ഷെട്ടിയാണ് നിര്‍മാണം. സിനിമയുടെ പ്രീപ്രൊഡക്ഷൻ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.

More News

'ചങ്കല്ല ചങ്കിടിപ്പാണ്' മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാളത്തിന്റെ സൂപ്പർ താരം ലാലേട്ടന് സമ്മാനമായൊരു ചലച്ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ...

ദുൽഖറിന്റെ രാജകുമാരിക്ക് പേരിട്ടു

ദുൽഖർ-അമാൽ ദമ്പതികളുടെ രാജകുമാരിക്ക് പേരു നൽകി. മറിയം അമീറ സൽമാൻ എന്നാണ്...

രജനീകാന്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

മണിരത്നം എന്ന പേര് ഇന്ത്യൻ സിനിമയ്ക്ക് എന്നും അഭിമാനമാണ്. ഹിറ്റുകൾക്കുമേൽ ഹിറ്റുകൾ സൃഷ്ടിച്ചു...

മൂത്തോൻ ഇനി ലക്ഷദ്വീപിൽ

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ആദ്യഘട്ട ഷൂട്ടിംഗ് മുംബയിൽ...

ആടുതോമ വീണ്ടും തിയേറ്ററുകളിലേക്ക്

മോഹൻലാലിന്റെ എവർഗ്രീൻ ചിത്രം സ്‌ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. മോഹൻലാലിന്റെ ജന്മദിനമായ...