Download App

നീരാളി ടീസർ പുറത്തിറങ്ങി !

അടുത്തിടെ പുറത്തിറങ്ങിയ നീരാളി  എന്ന ചിത്രത്തിന്റെ ടീസർ വളരെ ആവേശഭരിതമായ കാഴ്ചകൾ  ആണ് നൽകുന്നത്. നിർമ്മാതാക്കൾക്ക്  ടീസർ വിജയകരമായി എഡിറ്റ്  ചെയ്തതിനാൽ  കാണികൾക്കിടയിൽ  ആകാംഷ  ജനിപ്പിക്കാൻ  ഇതിന്  സാധിച്ചു .ചിത്രം ജൂണിൽ  റിലീസ് ചെയ്യുമെന്നാണ്  അറിയാൻ  കഴിഞ്ഞത് .

സാജു  തോമസ് തിരക്കഥയൊരുക്കിയ ചിത്രം  അജോയ് വർമയാണ്  സംവിധാനം ചെയ്യുന്നത്‌ .മോഹൻലാൽ ഒരു ജിമോളോജിസ്റ് ആയി  ചിത്രത്തിൽ വേഷം അവതരിപ്പിക്കുന്നു. മോഹൻലാലിൻറെ ഭാര്യയുടെ വേഷത്തിൽ നദിയ  മൊയ്തു അഭിനയിക്കുന്നു. ഒരു സാഹസിക ത്രില്ലർ ആയിട്ടാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

പാർവ്വതി നായർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, മേഘ മാത്യു, നാസർ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.