ഒടിയന്റെ കിടുകിടിലൻ ടീസറെത്തി

  • IndiaGlitz, [Thursday,December 14 2017]

'കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വർഷങ്ങളെ ഇങ്ങനെ തോൽപിക്കാൻ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തിൽ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യൻ, ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.' നടനവിസ്‌മയം മോഹൻലാലിന്റെ വിസ്‌മയ ചിത്രം ഒടിയന്റെ കിടിലൻ ടീസറിലെ പഞ്ച് ഡയലോഗാണിത്. അതെ, ഒടിയൻ മാണിക്യൻ ഒരുങ്ങിക്കഴിഞ്ഞു.