സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം

IPL 2023 പതിനാറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയ്ക്ക് മൂന്നാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 14 റൺസിന് തകർത്തു കൊണ്ടാണ് മുംബൈ ഇന്ത്യൻസ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് 19.5 ഓവറിൽ 178 റൺസിന് പുറത്തായി. കാമറൂണ്‍ ഗ്രീനിൻ്റെ ഗംഭീര ഇന്നിംഗ്‌സാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ഹൈരാബാദ് നേരത്തെ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് മുംബൈക്ക് ലഭിച്ചത്. 4.4 ഓവറില്‍ 41 റണ്‍സാണ് പിറന്നത്. രോഹിത് ശര്‍മ(28), ഇഷാന്‍ കിഷന്‍(38) എന്നിര്‍ ചേര്‍ന്നായിരുന്നു സ്‌കോര്‍ മുന്നോട്ട് നയിച്ചത്.

ചേസിംഗിന് ഇറങ്ങിയ ഹൈദരാബാദിൻ്റെ തുടക്കം മോശമായിരുന്നു. സണ്‍റൈസേഴ്‌സ് ബാറ്റിംഗില്‍ 48 റണ്‍സ് നേടിയ ഓപണര്‍ മായങ്ക് അഗര്‍വാള്‍ ടോപ് സ്‌കോററായി. ഹെയ്ന്‍ റിച്ച് ക്ലാസന്‍ 36 റണ്‍സും ക്യാപ്റ്റന്‍ ഐഡന്‍ മാക്രം 22 റണ്‍സും നേടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ,14 റണ്‍സിൻ്റെ വിജയം കൊയ്ത മാച്ചില്‍ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുൻ, ഓപ്പണിങ് ഓവറടക്കം 2.5 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്തു കൊണ്ട് തൻ്റെ കന്നി വിക്കറ്റ് സ്വന്തമാക്കി. ഐപിഎല്ലില്‍ തൻ്റെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ നിർണ്ണായകമായ 20ാമത്തെ ഓവര്‍ ബൗള്‍ ചെയ്യുകയും ഈ ഓവറില്‍ കന്നി വിക്കറ്റ് നേടുകയും ചെയ്തു.

More News

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്

ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്

അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗരുഡൻ ചിത്രത്തിൻ്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

"ഗരുഡൻ" ചിത്രത്തിൻ്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

സഞ്ജു സാംസൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ വിജയക്കൊടി പാറിച്ച് രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ വിജയക്കൊടി പാറിച്ച് രാജസ്ഥാൻ റോയൽസ്