ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

  • IndiaGlitz, [Tuesday,May 16 2023]

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ്മയും അമിതാഭ് ബച്ചനും ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന് നെറ്റിസണ്‍സ് അവരെ കുറ്റപ്പെടുത്തി. അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുംബൈ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആരാധകനില്‍ നിന്ന് ലിഫ്റ്റ് സ്വീകരിച്ച അമിതാഭ് ബച്ചനും അംഗരക്ഷകനില്‍ നിന്ന് ലിഫ്റ്റ് സ്വീകരിച്ച അനുഷ്‌ക ശര്‍മ്മയ്ക്കുമെതിരെ മുംബൈ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ ശ്രദ്ധ നേടിയതിനു പിന്നാലെ താരങ്ങളും വാഹനം ഓടിക്കുന്നവരും ഹെൽമറ്റ് ധരിക്കാത്ത കാര്യം ആരാധകർ ചൂണ്ടി കാണിക്കുകയായിരുന്നു. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോയതിനെ തുടർന്നാണ് സമയത്ത് സെറ്റിലെത്താൻ ബൈക്ക് മാർഗം സ്വീകരിച്ചത്. കൂടാതെ തന്നെ കൃത്യ സമയത്ത് എത്തിച്ച അപരിചിതനായ ബൈക്ക് ഉടമയോട് സോഷ്യൽ മീഡിയയിലൂടെ ബച്ചൻ നന്ദിയും അറിയിച്ചിരുന്നു. ബൈക്ക് യാത്രക്ക് നന്ദി സഹോദരാ, നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. എന്നാൽ നിങ്ങളെന്നെ കൃത്യ സമയത്ത് ജോലി സ്ഥലത്ത് എത്തിച്ചു. അതും അത്രയും വലിയ ട്രാഫിക് ബ്ലോക്കിൽ, വളരെ വേഗത്തിൽ ലൊക്കേഷനിൽ എത്തിച്ചു. തൊപ്പിയും ഷോർട്സും മഞ്ഞ ടി ഷർട്ടും ധരിച്ച വ്യക്തിക്ക് നന്ദി ബച്ചൻ കുറിച്ചു.

More News

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

വന്ദന കൊലക്കേസ്: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്

ഹൈദരാബാദിനെ തോൽപ്പിച്ച് ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്