പഞ്ചാബിനെതിരെ മുംബൈക്ക് ആറ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് നാല് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് മുംബൈ മറികടന്നത്. ആദ്യ ഓവറിൻ്റെ മൂന്നാം പന്തില്‍ നായകന്‍ രോഹിത് ശര്‍മയെ മുംബൈക്ക് നഷ്ടമായി. പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ തുടക്കം മെച്ചമാക്കിയെങ്കിലും 23 റണ്‍സെടുത്ത് നില്‍ക്കെ പുറത്തായി. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ബാറ്റിംഗ് മികവ് കാട്ടി. അര്‍ധ സെഞ്ചുറി നേടിയ ഇരുവരും മുംബൈയ്ക്കായി അടിച്ചുകൂട്ടിയത് 150 റണ്‍സാണ്.

ഇഷാൻ 41 പന്തിൽ നേടിയത്‌ 75 റൺ. നാല്‌ സിക്‌സറും ഏഴ്‌ ഫോറും എടുത്തു. സൂര്യകുമാറിൻ്റെ 31 പന്തിലെ 66 റണ്ണിൽ, രണ്ട്‌ സികസ്‌റുകളുടെയും എട്ട്‌ ബൗണ്ടറിയുടെയും മികവുണ്ടായി. നേരത്തേ 42 പന്തിൽ 89 റണ്ണുമായി പുറത്താകാതെനിന്ന ലിയാം ലിവിങ്‌സ്റ്റണാണ്‌ പഞ്ചാബിനെ 200 കടത്തിയത്‌. സ്‌കോർ: പഞ്ചാബ്‌ 3-214, മുംബൈ 4-216 (18.5). ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. തകർത്തടിച്ച ലിയാം ലിവിങ്സ്റ്റണും ജിതേഷ് ശർമയുമാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 119 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ നഷ്ടമായി. വെറും ഒൻപത് റൺസെടുത്ത താരത്തെ അർഷാദ് ഖാൻ പുറത്താക്കി. 30 റൺസെടുത്ത ധവാനെയും 27 റൺസെടുത്ത ഷോർട്ടിനെയും പുറത്താക്കി പീയുഷ് ചൗള പഞ്ചാബിന് തിരിച്ചടി നൽകുകയായിരുന്നു.

More News

ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടി: ക്യാപ്റ്റൻ കെ.എൽ.രാഹുലിന് പരുക്ക്

ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടി: ക്യാപ്റ്റൻ കെ.എൽ.രാഹുലിന് പരുക്ക്

സിനിമാ റിഹേഴ്സലിനിടെ നടൻ വിക്രത്തിനു പരിക്ക്

സിനിമാ റിഹേഴ്സലിനിടെ നടൻ വിക്രത്തിനു പരിക്ക്

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കത്തയച്ച് മുഖ്യമന്ത്രി

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു