നക്ഷത്രയുടെ കൊലപാതകം: പ്രതിയായ അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

  • IndiaGlitz, [Friday,June 09 2023]

മാവേലിക്കര പുന്നമുട്ടില്‍ ആറു വയസ്സുള്ള മകളെ വെട്ടി കൊലപ്പെടുത്തിയ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷിൻ്റെ ആത്മഹത്യാ ശ്രമം. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുറിവ് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. ബഹളം കേട്ട് എത്തിയ അമ്മ സുനന്ദയേയും മഹേഷ് ആക്രമിച്ചു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇയാള്‍ മഴു ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തിയിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വർഷം മുൻപാണ് ജീവനൊടുക്കിയത്. അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥയുമായി മഹേഷിന് വിവാഹം ആലോചിച്ചിരുന്നു. ഇതിനു ശേഷം പതിവായി പോലീസുകാരിയുടെ വീട്ടിലെത്തി ഇയാൾ ശല്യമുണ്ടാക്കിയിരുന്നു. ഇതോടെ പെൺവീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി.

More News

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണൻ

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണൻ

മഹേഷ്‌ കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ പൂർത്തിയായി

മഹേഷ്‌ കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ പൂർത്തിയായി

മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായി കരാറിലെത്തി

മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായി കരാറിലെത്തി

ഫഹദ് ഫാസിലിൻ്റെ ധൂമം ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ഫഹദ് ഫാസിലിൻ്റെ ധൂമം ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും