മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് നരേന്ദ്ര മോദി

  • IndiaGlitz, [Thursday,July 27 2023]

തൻ്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാജ്യാന്തര എക്സിബിഷൻ കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഒന്നാം ടേമില്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തില്‍ ആയിരുന്നു. തൻ്റെ രണ്ടാം മേടില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോര്‍ഡിൻ്റെ അടിസ്ഥാനത്തില്‍, മൂന്നാം ടേമില്‍ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് താന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മൂന്നാമതും അധികാരത്തിലേറിയാൽ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുക ആണെന്ന് അന്താരാഷ്ട്ര ഏജൻസികളും പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്കാണ് കൊണ്ട് പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

More News

എം ടിയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

എം ടിയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

ധോണിക്കു സിമന്റ് കമ്പനിയില്‍ നിന്നും ഓഫര്‍ ലെറ്റര്‍

ധോണിക്കു സിമന്റ് കമ്പനിയില്‍ നിന്നും ഓഫര്‍ ലെറ്റര്‍

ദുൽഖറിൻ്റെയും ജസ്ലീൻ റോയലിൻ്റെയും ഹൃദ്യമായാ പ്രണയഗാനം ഹീരിയേ റിലീസായി

ദുൽഖറിൻ്റെയും ജസ്ലീൻ റോയലിൻ്റെയും ഹൃദ്യമായാ പ്രണയഗാനം "ഹീരിയേ" റിലീസായി

#VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി

#VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി