close
Choose your channels

നായകനില്ലാതെ നയൻതാര

Monday, July 24, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ അടുത്ത ചിത്രത്തിൽ നായകനില്ല. നവാഗത സംവിധായകനായ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'കോ കോ' എന്ന ചിത്രത്തിലാണ് നയൻസ് എത്തുന്നത്. ലെെക്ക പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം 'നാനും റൗഡി താൻ' പോലെ ഒരു മുഴുനീള എന്റർടെയ്‌നറായിരിക്കും എന്നാണ് വിവരം.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, യോഗി ബാബു എന്നിവരും പ്രധാനവേഷങ്ങളിലെത്തും. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അറം, വേലൈക്കാരൻ, ഇമൈക്ക നൊടികൾ, കൊലയുതിർ കാലം എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Follow us on Google News and stay updated with the latest!