ലോകകപ്പിൽ ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ നാലാം ജയം

ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാൻ എതിരെ ന്യൂസിലൻഡിനു മിന്നും ജയം. കിവീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 34.4 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി.

ഈ വിജയത്തോടെ ന്യൂസീലന്‍ഡ് പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 50 ഓവറില്‍ ആറു വിക്കറ്റിന്‌ 288 റണ്ണടിച്ചു. ലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാനിസ്‌ഥാന്‍ 139 റണ്ണിന്‌ എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ്‌വീതം വീഴ്‌ത്തിയ സ്‌പിന്നര്‍ മിച്ചല്‍ സാന്റ്‌നറിന്റെയും പേസര്‍ ലോക്കി ഫെര്‍ഗൂസന്റെയും തകർപ്പൻ ബൗളിങ്ങാണ്‌ അഫ്‌ഗാനെ 34.4 ഓവറില്‍ എല്ലാവരെയും പുറത്താക്കിയത്. ന്യൂ​സി​ല​ന്‍​ഡി​നാ​യി ഓ​പ്പ​ണ​ര്‍ വി​ല്‍ യം​ഗ്(54), ക്യാ​പ്ട​ന്‍ ടോം ​ലാ​തം(68), ഗ്ലെ​ന്‍ ഫി​ലി​പ്‌​സ്(71) എ​ന്നി​വ​ര്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. മാ​ര്‍​ക്ക് ചാ​പ്മാ​ന്‍(25),ര​ചി​ന്‍ ര​വീ​ന്ദ്ര(32) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടുത്തു.

More News

പ്രധാനമന്ത്രി അദാനിക്ക് സംരക്ഷണം നല്‍കുന്നു: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി അദാനിക്ക് സംരക്ഷണം നല്‍കുന്നു: രാഹുല്‍ ഗാന്ധി

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് ഉപരോധം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് ഉപരോധം

ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി': ടീസർ ഇന്ന് റിലീസാകും

ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി': ടീസർ ഇന്ന് റിലീസാകും