close
Choose your channels

നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം 'സ്പൈ' ജൂൺ 29ന് തീയേറ്ററുകളിൽ

Monday, May 8, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം സ്പൈ ജൂൺ 29ന് തീയേറ്ററുകളിൽ

കാർത്തികേയ 2ന്റെ വമ്പൻ വിജയത്തിന് ശേഷം നിഖിലിന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം 'സ്പൈ' ജൂൺ 29ന് തീയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൽ വേനൽക്കാലത്ത് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾ എനിക്ക് രക്തം തരു, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇപ്പോഴും നിഗൂഢമാണ്. ഈ കഥയാണ് സ്പൈ സംസാരിക്കുന്നത്. സാധാരണയായ സ്പൈ ത്രില്ലർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ചില ഗ്ലിമ്പ്സസ്‌ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സിനിമയുടെ നോൺ തീയറ്റർ റൈറ്റ്‌സ് വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുങ്കു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമാറ്റോഗ്രഫി- വംസി പച്ചി പുലുസു, എഴുത്ത്- അനിരുദ്ധ് കൃഷ്‌ണമൂർത്തി.

Follow us on Google News and stay updated with the latest!