ഈ ഫുട്ബോളറുടെ ജീവിത കഥ സിനിമയാകുമൊ ?

  • IndiaGlitz, [Thursday,March 08 2018]

ഇന്ത്യൻ സിനിമാലോകത്ത്‌ ഇപ്പോൾ  ജീവചരിത്ര ചലച്ചിത്രങ്ങളുടെ കാലമാണ് .ഈയിടെ  ഇന്ത്യയുടെ മുൻനിര  ഫുട്ബോൾ കളിക്കാരിൽ ഒരാളായ  ഐ.എം . വിജയന്റെ ജീവിതം സിനിമയാക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു.പ്രമുഖ സിനിമ താരമായ  നിവിൻ പോളിയാവും ഇതിൽ അഭിനയിക്കുക എന്ന് കേട്ടിരുന്നു .ഐ.എം വിജയൻ ഇൻഡ്യയുടെ പ്രമുഖ ഫുട്ബോൾ താരമായി കണക്കാക്കപ്പെടുന്നു.

അടുത്തിടെ ഒരു നടൻ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ കളിക്കുന്ന ഏതാനും ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. നിവിൻ പോളിയുടെ  ആരാധകർ വാർത്തകൾ സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ്.

അടുത്തിടെ മറ്റൊരു യുവ നടൻ ജയസൂര്യ അഭിനയിച്ച ക്യാപ്റ്റൻ എന്ന പേരിൽ ഇറങ്ങിയ  ഇന്ത്യൻ ഫുട്ബോളർ വി.പി. സത്യന്റെ ജീവിത കഥയായ ചിത്രം  ഒരു ബോക്സ് ഓഫീസിൽ വൻ വിജയമാണ് കൊയ്യുന്നത് .