close
Choose your channels

നിവിൻ വീണ്ടും പോലീസ് വേഷമണിയുന്നു

Thursday, July 6, 2017 • മലയാളം Comments

പുലിമുരുകൻ എന്ന സൂപ്പർ ഡ്യൂപ്പർ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻപോളി നായകനാകുന്നു. പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ നിവിൻ എത്തുക. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്‌ണയാണ് വൈശാഖ്- നിവിൻപോളി ചിത്രത്തിനും തിരക്കഥ ഒരുക്കുക.

വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന രാജാ- 2 ആണ് വൈശാഖ് രാജന്റെ മറ്റൊരു ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഗീതുമേഹൻദാസിന്റെ 'മൂത്തോൻ' എന്നീ ചിത്രങ്ങളാണ് നിവിൻപോളിയുടെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.

Get Breaking News Alerts From IndiaGlitz