ബ്രിജ്ഭൂഷന് എതിരെ തെളിവില്ല: ഡൽഹി പൊലീസ്

  • IndiaGlitz, [Wednesday,May 31 2023]

ലൈംഗീകാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ആകില്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഗുസ്തി താരങ്ങൾ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്ര സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരം ഇരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് ഗുസ്തി താരങ്ങൾ പിന്മാറിയത്. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

More News

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്രോഫിയുമായി തിരുപ്പതി ക്ഷേത്രത്തില്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്രോഫിയുമായി തിരുപ്പതി ക്ഷേത്രത്തില്‍

തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം: ബയിൽവൻ രം​ഗനാഥൻ

തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം: ബയിൽവൻ രം​ഗനാഥൻ

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പ്രധാന മന്ത്രി നടപടിയെടുക്കണം: ജോൺ ബ്രിട്ടാസ്

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പ്രധാന മന്ത്രി നടപടിയെടുക്കണം: ജോൺ ബ്രിട്ടാസ്

'മാമന്നൻ' ലോഞ്ചിംഗ് ജൂൺ 1ന്

'മാമന്നൻ' ലോഞ്ചിംഗ് ജൂൺ 1ന്

മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി