ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ചരിത്രമെഴുതി നൊവാക് ജോക്കോവിച്ച്

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ 23ാം ഗ്രാൻറ്സ്ലാം കിരീടം സ്വന്തമാക്കി ജോക്കോവിച്ച്. മൂന്നാം സീഡായ കാസ്പര്‍ റൂഡിനെ ഏകപക്ഷീയമായി മൂന്നു സെറ്റുകള്‍ക്ക് (7-6, 6-3, 7-5) തകര്‍ത്ത് ജോക്കോവിച്ച് നൊവാക് ജോക്കോവിച്ച് 23-ാം ഗ്രാൻസ്ലാം കിരീടമെന്ന നേട്ടം കൈവരിച്ചു. ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻറ്സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോർഡും വിജയത്തോടെ ജോക്കോവച്ചിന് സ്വന്തമായി. മത്സരത്തിനു മുൻപ് 22 ഗ്രാൻസ്‌ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേൽ നദാലും ഒപ്പത്തിനൊപ്പമായിരുന്നു.

റാഫേൽ നദാലിനെ മറികടന്നാണ് ജോക്കോവിച്ച് ഈ റെക്കോർഡിട്ടത്. മൂന്നാം സീഡുകാരനായ ജോക്കോവിച്ച് തൻറെ 34ാമത് പ്രധാന ടൂർണമെൻറ് ഫൈനൽ ആണ് ഫ്രഞ്ച് ഓപ്പണിൽ കളിച്ചത്. പ്രായം തളർത്താത്ത പോരാളിയെ പോലെയായിരുന്നു ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ജോക്കോയുടെ പടയോട്ടം. യുവ താരങ്ങളെ ഒക്കെ ജോക്കോവിച്ച് അനായാസം മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. ഫൈനലിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടം കൈപ്പിടിയിൽ ഒതുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.