ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ടു

  • IndiaGlitz, [Monday,January 30 2023]

എ എസ്‌ ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് മരണത്തിന് കീഴടങ്ങി. പുതിയ പാര്‍ട്ടി ഓഫീസിൻ്റെ ഉദ്ഘാടന ചടങ്ങിനായി കാറില്‍ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എ എസ് ഐ ഗോപാല്‍ ചന്ദ്ര ദാസ് ആണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഗോപാല്‍ ചന്ദ്ര ദാസിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നുവെന്നും ഭര്‍ത്താവ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും മന്ത്രിയോട് ശത്രുതയുള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞിരുന്നു. രണ്ട് പ്രാവശ്യം മന്ത്രിക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവച്ച ഗോപാല്‍ ദാസിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഞായറാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം. നവീന്‍ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയാണ് നബാ കിഷോർ ദാസ്.

More News

വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനി സംവിധായികയാകുന്നു

വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനി സംവിധായികയാകുന്നു

ധ്യാന്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനു ശേഷം വിമർശനങ്ങൾ നേരിടേണ്ടി വന്നു: വൈഗ റോസ്

ധ്യാന്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനു ശേഷം വിമർശനങ്ങൾ നേരിടേണ്ടി വന്നു: വൈഗ റോസ്

സത്യദേവ് 26, ഡാലി ധനഞ്ജയ 26, പാൻ ഇന്ത്യൻ ചിത്രം സീബ്ര

സത്യദേവ് 26, ഡാലി ധനഞ്ജയ 26, ഈശ്വർ കാർത്തിക്, പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൗൺ പിക്ചേഴ്സ് പാൻ ഇന്ത്യൻ ചിത്രം "സീബ്ര"

മഞ്ഞുമ്മൽ ബോയ്സ്: ചിത്രീകരണം ആരംഭിച്ചു

മഞ്ഞുമ്മൽ ബോയ്സ്: ചിത്രീകരണം ആരംഭിച്ചു

കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന: എ ഷാനവാസ്

കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന: എ ഷാനവാസ്