close
Choose your channels

'പൊന്നിയിൻ സെൽവൻ 2' ട്രെയ്‍ലർ റിലീസായി

Thursday, March 30, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പൊന്നിയിൻ സെൽവൻ 2 ട്രെയ്‍ലർ റിലീസായി

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2 വിൻ്റെ ട്രെയ്‍ലർ റിലീസ് ചെയ്തു. ചെന്നൈയിൽ നടന്ന പരിപാടിയിൽ വച്ചാണ് ട്രെയ്‍ലർ ലോഞ്ച് നടന്നത്. ഐശ്വര്യ റായ് ബച്ചൻ, വിക്രം പ്രഭു, മണിരത്നം, ജയം രവി, കാർത്തി, തൃഷ, എ ആർ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കമൽ ഹാസനായിരുന്നു ചടങ്ങിൽ അതിഥിയായി എത്തിയത്. ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത്കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെല്‍വനിൽ അണിനിരക്കുന്നത്. അഞ്ചു ഭാഷകളിൽ എത്തുന്ന 'പിഎസ് 2' ലെ മലയാള ഗാനങ്ങൾ രചിച്ചിരക്കുന്നത് റഫീക്ക് അഹമ്മദാണ്. ആർ റഹ്മാൻ്റെ മേൽനോട്ടത്തിൽ ശ്വേതാ മേനോൻ, ചിൻമയി, ശക്തിശ്രീ ഗോപാൽ എന്നിവർ ഗാനാലാപനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഏപ്രിൽ 28 നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വൻബജറ്റിൽ ഒരുക്കിയ പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗം തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റീലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണക്കാർ. രവി വർമ്മനാണ് ഛായഗ്രാഹകൻ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

Follow us on Google News and stay updated with the latest!