തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി 'പൊറിഞ്ചു മറിയം ജോസ്'


Send us your feedback to audioarticles@vaarta.com


മലയാള ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങുന്നു. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് ഇപ്പോള്‍ തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകന് ആരെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എങ്കിലും, നാഗാര്‍ജുന നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളോടെയാവും ചിത്രം പുറത്തിറങ്ങുന്നത്. തിരക്കഥാകൃത്തായ പ്രസന്ന കുമാറിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. 2019 ൽ ജോഷി സംവിധാനം ചെയ്ത ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. 1985 കാലഘട്ടത്തിൽ തൃശൂരിൽ നടക്കുന്ന ഒരു പളളി പെരുന്നാളിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. വൻ വിജയം നേടിയ ഈ ചിത്രം 100 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയുണ്ടായി.
Follow us on Google News and stay updated with the latest!