പ്രഭാസ് ചിത്രം 'സലാര്‍' ഇംഗ്ളീഷിലേക്ക്

  • IndiaGlitz, [Wednesday,March 22 2023]

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാര്‍ ഇംഗ്ളീഷിലും ഒരുങ്ങുന്നു. ഇന്ത്യൻ ഭാഷകൾക്കു പിന്നാലെയാണ് ഇംഗ്ലീഷ് ഭാഷയിലും മൊഴിമാറ്റം നടത്തി തിയറ്ററിൽ റിലീസ് ചെയ്യുന്നത്. രണ്ടു ഭാഗങ്ങളിലായി വേൾഡ് വൈഡ് റിലീസായിട്ടാണ് സലാർ എത്തുന്നത്. ബോളിവുഡ് ചിത്രം പത്താൻ്റെ സ്വീകാര്യതയും ഓസ്കാർ പുരസ്കാരത്തിലൂടെ ലോക വിപണിയിൽ ഇന്ത്യൻ സിനിമകൾ നേടിയ മേൽവിലാസവുമാണ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലും ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. ചൈന, ജപ്പാൻ തുടങ്ങിയ ഭാഷകളിലും പിന്നാലെ റിലീസ് ചെയ്യുന്നതായിരിക്കും. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ പ്രശാന്ത് നീൽ, ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍ എന്നിവരാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

More News

'സൂര്യ42' ൻ്റെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ്ലുക്കും ഏപ്രിൽ 14ന്

'സൂര്യ42' ൻ്റെ ടൈറ്റിൽ ലോഞ്ചും ഫസ്റ്റ്ലുക്കും ഏപ്രിൽ 14ന്

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു

കിലിയൻ എംബാപ്പെ ഫ്രാന്‍സിൻ്റെ പുതിയ ക്യാപ്റ്റൻ

കിലിയൻ എംബാപ്പെ ഫ്രാന്‍സിൻ്റെ പുതിയ ക്യാപ്റ്റൻ

ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്

ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്

കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

കേരള ജ്യോതി കേരള പ്രഭ കേരള ശ്രീ പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും