പൃഥ്വിരാജ് അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുമായി സഹകരിക്കുന്നു!

  • IndiaGlitz, [Saturday,March 17 2018]

 

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ  നടൻ പൃഥ്വിരാജ് അടുത്തിടെ സിനിമാ നിർമ്മാണകമ്പനി  ആരംഭിച്ചിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ നടനും അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയും കമ്പനി നയിക്കുന്നതായിരിക്കും.
 
ഇപ്പോൾ റിപോർട്ടുകൾ പ്രകാരം അറിയാൻ കഴിഞ്ഞത്  പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവരുടെ ആദ്യ സംരംഭം  സോണി പിക്ചേഴ്സ് ഇൻറർനാഷണൽ പ്രൊഡക്ഷൻസ് ആയി സഹകരിചിട്ടായിരിക്കും . പൃഥ്വിരാജ് ഈ കാര്യം  സോഷ്യൽ മീഡിയയിൽ ക്കൂടെയാണ് അറിയിച്ചത് . നടൻ സോണി പിക്ചേഴ്സലൂടെ മലയാള സിനിമ ലോകത്തിലേക്ക് സ്വാഗതം ചെയ്തു.

അവരുടെ ആദ്യ പ്രൊജക്ട് ഒരു മെഗാ ബജറ്റ് സയൻസ് ഫിക്ഷൻ  ഫിലിം ആയിരിക്കും. '100 ഡെയ്സ് ഓഫ് ലവ്' ഫെയിം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യും. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നു . സിനിമാപ്രേമികൾ ആകാംഷയോടെ ആരാധകർ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.