പൃഥ്വിരാജ് ആദ്യമായി ശാസ്ത്രജ്ഞൻ

  • IndiaGlitz, [Monday,April 09 2018]

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് സ്വന്തമായി ആരംഭിക്കുന്ന പ്രൊഡക്ഷൻസ് കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആരംഭിച്ചത്.പൃഥ്വിരാജും ഭാര്യ സുപ്രിയയും കൂടി ആരംഭിച്ച കമ്പനിയുടെ ആദ്യ സിനിമ ഏതെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് താരം പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു.

9 എന്നാണ് ചിത്രത്തിന്റെ പേര്.പ്രശസ്ത നിർമ്മാണകമ്പനിയായ സോണി പിക്ചേയ്‌സ് മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഒമ്പതാം തിയതിയായ നാളെ തുടങ്ങുന്നു എന്ന പ്രത്യേകതയും ഉണ്ട്.ആടുജീവിതം എന്ന സിനിമയുടെ ബ്രെക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.ഈ ഇടവേളയിൽ ആണ് ഈ സിനിമ അദ്ദേഹം പൂർത്തിയാക്കുക.

പൃഥ്വിരാജ് ആദ്യമായി ശാസ്ത്രജ്ഞൻ ആയി ഈ ചിത്രത്തിലൂടെ വേഷമിടുന്നു . 100 ഡേയ്‌സ് ഓഫ് ലവ് സംവിധാനം ചെയ്ത ജെനസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.കമലിന്റെ മകനായ ജെനസ് സംവിധാനം ചെയ്ത 100 ഡേയ്‌സ് ഓഫ് ലവ് ഭേദപ്പെട്ട ഹിറ്റായിരുന്നു. ഈ ചിത്രത്തിൽ പാർവ്വതിയോ നിത്യ മേനോനോ നായികയായി വരും.

സയൻസ് ഫിക്ഷൻ ചിത്രമായി ഒരുക്കുന്ന 9 മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾക്ക് വഴി തെളിക്കും എന്ന തന്നെയാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു പ്രോജക്ട് എന്ന് ചിത്രം അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ഹൊറര്‍ മൂഡ് നല്‍കുന്ന തരത്തിലുള്ള പോസ്റ്റാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.