പ്രിയദർശൻ ചിത്രത്തിൽ ഈ പ്രമുഖ നടന്മാർ !

  • IndiaGlitz, [Wednesday,May 02 2018]

അടുത്തകാലത്ത് സംവിധായകൻ പ്രിയദർശൻ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിരുന്നു . 

കുഞ്ഞാലി മരക്കാർ  എന്ന സാമൂതിരിയുടെ നാവിക പടയുടെ നായകന്റെ  കഥ പറയുന്ന ചിത്രത്തിന്റെ  പേര് മരക്കാർ -അറബ്ബികടലിന്റെ സിംഹം  എന്നാണ് .

ഇപ്പോൾ  പുതിയ  വാർത്തകൾ പ്രകാരം തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയും ബോളിവുഡ് താരം സുനിൽ ഷെട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ചിത്രം  ഡോ. റോയ് സിജെസിന്റെ കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയുമായ മൂൺഷോട്ട് എന്റർടൈൻമെന്റ് സംയുക്തമായിട്ടാണ്  നിർമ്മിക്കുന്നത്.