പ്രിയങ്ക ചോപ്രയുടെ ആക്ഷൻ സ്പൈ ത്രില്ലർ 'സിറ്റഡല്‍' ട്രെയിലര്‍ പുറത്തുവിട്ടു

  • IndiaGlitz, [Friday,March 31 2023]

പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന ഹോളിവുഡ് സീരീസ് 'സിറ്റഡല്‍' ട്രെയിലർ പുറത്ത്. ആക്ഷൻ രംഗങ്ങളിലെ പ്രധാന കഥാപാത്രമായ പ്രിയങ്ക ചോപ്രയുടെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യുക. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. സിറ്റഡൽ എന്ന സ്വതന്ത്ര ആഗോള ചാര ഏജൻസിയുടെ ഏജന്റിൻ്റെ റോളിലാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. നാദിയ സിൻ എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിൻ്റെ പേര്. ചാര ഏജൻസിയായ സിറ്റഡലിൻ്റെ തകർച്ചയും അതിൽ നിന്ന് രക്ഷപെട്ട ഏജന്‍റുമാരായ മേസൺ കെയ്‌നിൻ്റെയും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പോകുന്നു. ശേഷം തുടർന്നുള്ള ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിൻ്റെ പ്രമേയം. സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ‘സിറ്റഡൽ’ ലഭ്യമാകും. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്സിൻ്റെ എ ജി ബി ഓയും ഒരുമിച്ചാണ് ‘സിറ്റഡൽ’ നിർമ്മിക്കുന്നത്.