രാഹുലിനെ അയോഗ്യനാക്കിയതില്‍ കറുപ്പണിഞ്ഞു പ്രതിഷേധം

  • IndiaGlitz, [Monday,March 27 2023]

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞെത്തി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവർക്കുപുറമേ തൃണമൂൽ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. കറുത്ത വസ്‌ത്രം ധരിച്ചു വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. രാജ്യ സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താകറെ വിഭാഗം) എന്നിവരും കറുപ്പ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിർത്തി വച്ചു. പാര്‍ലമെന്‍റിന് മുന്നില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനമുണ്ടായി. സോണിയ ഗാന്ധി അടക്കമുള്ളവർ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി.

More News

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

VNRട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

VNRട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി

പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസിന്

പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസിന്

ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം

ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം

കൊറോണ പേപ്പേഴ്സ്: ട്രെയ്‌ലർ പുറത്തിറങ്ങി

കൊറോണ പേപ്പേഴ്സ്: ട്രെയ്‌ലർ പുറത്തിറങ്ങി