close
Choose your channels

പി എസ് ജി ക്ലബ്ബ് നരകതുല്യമായിരുന്നു: നെയ്മർ

Monday, September 4, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പി എസ് ജി ക്ലബ്ബ് നരകതുല്യമായിരുന്നു: നെയ്മർ

പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി നെയ്മർ രംഗത്ത്. മെസ്സിക്കും തനിക്കും പി എസ് ജി ക്ലബ്ബ് നരക തുല്യമായിരുന്നു എന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പറയുന്നു. "മെസ്സിക്ക് അർജന്‍റീനയോടൊപ്പം ലഭിച്ച അതുല്യമായ വർഷത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാൻ വളരെ സന്തോഷവാനായിരുന്നു, എന്നാൽ അതേ സമയം അദ്ദേഹം ഒരു നാണയത്തിന്‍റെ ഇരുവശങ്ങളിലുമായാണ് ജീവിച്ചത്. അതെനിക്ക് വളരെ സങ്കടമുണ്ടാക്കി, അർജന്‍റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി സ്വർഗ തുല്യമായ ദിവസങ്ങൾ ആഘോഷിച്ചു‌, അവസാന വർഷങ്ങളിൽ അദ്ദേഹത്തിന് എല്ലാം നേടാന്‍ കഴിഞ്ഞു.

എന്നാൽ പാരീസിലേക്ക് വരുമ്പോള്‍ അവിടം നരകം ആയിരുന്നു. മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്. ഞങ്ങൾ അവിടെ അസ്വസ്ഥരായിരുന്നു, ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചിട്ടും ഒന്നും സാധിച്ചില്ല, നിർഭാഗ്യവശാൽ, ഞങ്ങൾക്കത് കഴിഞ്ഞില്ല" എന്നും നെയ്മർ പറഞ്ഞു. പിഎസ്ജിയിൽ തനിക്ക് ലഭിച്ചതിനേക്കാൾ മികച്ച വിടവാങ്ങൽ മെസ്സി അർഹിച്ചിരുന്നെന്നും താരം ചൂണ്ടിക്കാട്ടി. പി.എസ്.ജി വിട്ട മെസ്സി ഇപ്പോൾ ഇന്റർ മിയാമിയിൽ കളിക്കുകയാണ്. അതേസമയം റെക്കോഡ് തുകയ്ക്ക് സൗദിയിൽ എത്തിയ നെയ്‌മർ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല.

Follow us on Google News and stay updated with the latest!