ഗുസ്തി താരങ്ങളെ കാണാൻ എത്തിയ പിടി ഉഷയുടെ വാഹനം തടഞ്ഞു

  • IndiaGlitz, [Wednesday,May 03 2023]

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങളെ കാണാൻ സമരപ്പന്തലിൽ എത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തി താരങ്ങൾക്ക് എതിരായി പിടി ഉഷ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്. സമരം ചെയ്യുന്ന താരങ്ങളെ സന്ദർശിക്കാൻ എന്തുകൊണ്ട് പിടി ഉഷ വൈകി എന്നും വാഹനം തടഞ്ഞ് പ്രതിഷേധിച്ചയാൾ ചോദിച്ചു. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ എത്തി മാറ്റുകയായിരുന്നു.

താരങ്ങൾക്കെതിരെ പി ടി ഉഷ നിലപാട് എടുത്തതിനെ തുടർന്ന് നേരത്തെ വിവാദം ഉയർന്നിരുന്നു. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നു എന്നുമാണ് പി ടി ഉഷയുടെ പരാമർശം ഉണ്ടായത്. പിന്തുണയ്ക്കേണ്ട പിടി ഉഷയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് ഗുസ്തി താരങ്ങളും അറിയിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

More News

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ

ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ

ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം

ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം