സുനിയെ വീണ്ടും ചോദ്യം ചെയ്Âതേക്കും
Thursday, August 31, 2017 മലയാളം Comments
നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യ മാധവനാണെന്ന വെളിപ്പെടുത്തലില്‍ വേണ്ടിവന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്. കഴിഞ്ഞ ദിവസം എറണാങ്കുളം സി.ജെ.എം കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു താന്‍ പറഞ്ഞ മാഡം കാവ്യമാധവനാണെന്ന് സുനി വെളിപ്പെടുത്തിയത്.
ഇക്കാര്യത്തില്‍ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേസിലെ തെളിവുകളെല്ലാം കൃത്യമായി പഠിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി ജോര്‍ജ് പറഞ്ഞു.