ആര്‍ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

  • IndiaGlitz, [Saturday,September 02 2023]

നടനും സംവിധായകനുമായ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ഇതുകൂടാതെ ​മാധവനാണ് ഗവേണിം​ഗ് കൗൺസിൽ ചെയർമാനും. സംവിധായകൻ ശേഖർ കപൂറിന് പകരക്കാനായിട്ടാണ് മാധവൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‍കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെതാണ് നിയമനം. കേന്ദ്ര സർക്കാരാണ് മാധവനെ ഈ പദവിയിലേക്ക് നാമ നിർദേശം ചെയ്തത്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറും ഗവേണിംഗ് കൗൺസിൽ ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂർവ്വം ആശംസകൾ. നിങ്ങളുടെ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും ഇവിടെ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നും എനിക്ക് ഉറപ്പുണ്ട് എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് മാധവൻ പ്രതികരിച്ചു.മാധവന്‍ സംവിധാനം നിർവഹിച്ച് പ്രധാന കഥാപത്രത്തിൽ എത്തുകയും ചെയ്ത റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന ചിത്രത്തിലാണ് മാധവൻ ഇപ്പോൾ അഭിനയിക്കുന്നത്.