രാഹുലിനെ ടീമിൽ ഉൾപ്പെടുത്തരുത്: രവി ശാസ്ത്രി

ഐ പി എല്ലിനിടെ പരുക്കേറ്റ കെ എല്‍ രാഹുൽ തിരികെ വന്ന് കായിക ക്ഷമത തെളിയിച്ചാലും ഏഷ്യാ കപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരിക്ക് മാറി തിരിച്ചെത്തുന്ന ഒരു കളിക്കാരനെ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ആ കളിക്കാരനോട് പോലും ചെയ്യുന്ന ദ്രോഹം ആയിരിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു.

ഒരാൾ പ്രാക്ടീസ് ചെയ്യുന്നതിനെ മാത്രം അടിസ്ഥാനമാക്കി അയാളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് രാഹുല്‍ 50 ഓവര്‍ വിക്കറ്റ് കീപ്പറായും നില്‍ക്കേണ്ടതുണ്ട്. പരിക്ക് മാറി തിരിച്ചെത്തുന്ന രാഹുല്‍ ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് ലോക കപ്പിന് മുമ്പായി ഏഷ്യാ കപ്പും കളിക്കേണ്ടതുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ രാഹുലും ശ്രേയസും ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പരിക്കില്‍ നിന്ന് മോചിതരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കായിക ക്ഷമത വീണ്ടെടുക്കുന്നതിനായാണ് ബിസിസിഐ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

More News

പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

പ്രധാനമന്ത്രിയെ വിമർശിച്ച് ബൃന്ദാ കാരാട്ട്

പ്രധാനമന്ത്രിയെ വിമർശിച്ച് ബൃന്ദാ കാരാട്ട്

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി ബുംറ; വീഡിയോ പങ്കുവച്ച് ബി.സി.സി.ഐ

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് ശമ്പളം നൽകണം: ഹൈകോടതി