ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്

ഐ പി എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് മിന്നും ജയം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. 13.5 ഓവറിലാണ് ഗുജറാത്ത് 119 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിൽ എത്തിയത്. വൃദ്ധിമാൻ സാഹയും (34 പന്തുകളിൽ 41), ഷുഭ്മാൻ ഗില്ലും (35 പന്തുകളിൽ 36), ഹർദിക് പാണ്ഡ്യയും (15 പന്തുകളിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 39) ആണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. റാഷിദ് ഖാന്റെയും (14ന് മൂന്ന് വിക്കറ്റ്) നൂര്‍ അഹമ്മദിന്റെയും (25ന് രണ്ട്) തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാൻ റോയൽസിനെ തകർച്ചയിലേക്ക് നയിച്ചത്.

ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസിന് ദയനീയ തിരിച്ചടിയാണ് ലഭിച്ചത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ (20 പന്തുകളിൽ 30) ഒഴികെ മറ്റാരും 20 റൺസ് പോലും നേടിയില്ല. രണ്ടാമത്തെ ഓവറിൽ തന്നെ ഹർദിക് പാണ്ഡ്യ ജോസ് ബട്ലറിനെ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ഒരാൾക്കും ഗുജറാത്ത് ബോളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ റിയാൻ പരാഗ് വെറും രണ്ട് റൺസെടുത്താണ് മടങ്ങിയത്. അവസാന ഓവറുകളിൽ പിടിച്ച് നിന്ന ട്രെന്റ് ബോൾട്ടാണ് രാജസ്ഥാന്റെ സ്‌കോർ നൂറ് കടത്തിയത്. ഈ ഐപിഎല്ലിലെ രണ്ടാമത്തെ ഏറ്റവും മോശം സ്കോറിന് കൂടിയാണ് രാജസ്ഥാൻ പുറത്തായത്.

More News

ഏകദിന ലോകകപ്പ് വേദിയിൽ കാര്യവട്ടവും പരിഗണനയിൽ

ഏകദിന ലോകകപ്പ് വേദിയിൽ കാര്യവട്ടവും പരിഗണനയിൽ

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ ചിത്രം 'ലൈവ്' ന്റെ ട്രെയിലർ പുറത്തിറങ്ങി

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ ചിത്രം 'ലൈവ്' ന്റെ ട്രെയിലർ പുറത്തിറങ്ങി

സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി

സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി

'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ

മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ