രജിഷ, പ്രിയ വാരിയർ ചിത്രം 'കൊള്ള': ട്രെയിലർ പുറത്തിറങ്ങി


Send us your feedback to audioarticles@vaarta.com


രണ്ടു പെൺകുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് കഥയെഴുതി, ത്രില്ലർ സ്വഭാവത്തിൽ ചിത്രീകരിച്ചിരിക്കുന്ന സൂരജ് വർമ്മ സംവിധാനം നിർവഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ സിബി മലയിലാണ് ഔദ്യോഗികമായി ട്രെയിലർ ലോഞ്ച് ചെയ്തത്. ഏറെ ദുരൂഹത ഉളവാക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. രജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. രജീഷ് നിർമിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൺ, പ്രേം പ്രകാശ്, ഷാൻ റഹ്മാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ലച്ചു രജീഷ് സഹനിർമ്മാതാവാണ്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു. ജൂൺ 9 ന് ചിത്രം തിയേറ്ററിലെത്തും.
Follow us on Google News and stay updated with the latest!