റാണ ദുൽഖർ വിശേഷങ്ങൾ

  • IndiaGlitz, [Monday,June 12 2017]

ദുല്‍ഖർ സൽമാന് മകളുണ്ടായപ്പോള്‍ മലയാള താരങ്ങള്‍ക്കൊപ്പം മത്സരിച്ച് അഭിനന്ദിച്ചവരില്‍ ബാഹുബലിയില്‍ ബല്ലലദേവനെ അനശ്വരമാക്കിയ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയും ഉണ്ടായിരുന്നു. കുഞ്ഞിനെയും ഭാര്യ അമലിനെയും കാണാന്‍ താന്‍ വൈകാതെ ദുൽഖറിന്റെ വീട്ടിലേയ്ക്ക് വരുമെന്ന് ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ പലരും ഞെട്ടി. റാണയ്ക്കെങ്ങിനെ ദുല്‍ഖറിനെ അറിയാം. കുഞ്ഞിനെ കാണാന്‍ മാത്രമുള്ള അടുപ്പം എങ്ങിനെ?
ഇതിനുള്ള ഉത്തരം ഒടുവില്‍ ദുല്‍ഖര്‍ തന്നെ തരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പുള്ള ചങ്ങാത്തമാണ് റാണയുമായെന്ന് ജൂണ്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മമിത്രമാണ് റാണ. ആ വഴി തന്നെയാണ് റാണയുമായുള്ള ചങ്ങാത്തം. സിനിമയ്ക്ക് അപ്പുറത്തുള്ള സ്നേഹബന്ധം ഞങ്ങള്‍ക്കിടയിലുണ്ട്-ദുല്‍ഖര്‍ പറഞ്ഞു

More News

ആ വീഡിയോ കാണാൻ കഴിയാഞ്ഞ വിഷമത്തിൽ അമലപോൾ

തമിഴ് സിനിമാലോകത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളാണ് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര...

ബിജു മേനോന്റെ റോസാപ്പൂ

യുവതാരങ്ങൾക്കൊപ്പമുള്ള ബിജു മേനോന്റെ സ്ക്രീൻ രസതന്ത്രം ഓർഡിനറി,​ വെള്ളിമൂങ്ങ എന്നീ സിനിമകളിൽ...

നിർമ്മാതാവായ് സൂര്യ

നടൻ സൂര്യ വീണ്ടും നിർമാതാവിന്റെ കുപ്പായം അണിയുന്നു. അനിയൻ കാർത്തി നായകനാകുന്ന...

സുരാജ് നായകൻ

ഡോ.ബിജു സംവിധാനം ചെയ്ത് പേരറിയാത്തവർ എന്ന സിനിമയ്ക്കു ശേഷം കാലിക പ്രാധാന്യമുള്ള സിനിമയിൽ...

ഫാൻസുമായി കൂടിക്കാഴ്ച്ച ഇനിയും: രജനീകാന്ത്

ഏപ്രിലിൽ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ തമിഴകത്തിന്റെ െ്രസ്രെൽ...