പുനർജനി തട്ടിപ്പ്: വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

  • IndiaGlitz, [Saturday,June 10 2023]

സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തൻ്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ്‌ നടത്തിയ രഹസ്യ അന്വേഷണത്തിൽ തന്നെ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.

കഴിഞ്ഞ നിയമസഭയിൽ എസ്‌ ശർമ, ജെയിംസ്‌ മാത്യു, എം സ്വരാജ്‌ എന്നിവർ ഇതുസംബന്ധിച്ച്‌ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയപ്പോഴും നിയമപരമായാണോ വിദേശത്തു നിന്ന്‌ പണം പിരിച്ചത്‌ എന്നതിന്‌ ഉത്തരം നൽകിയിരുന്നില്ല. സതീശൻ്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട്‌ വഴിയാണ്‌ പണം കൈമാറിയതെന്നാണ്‌ ആരോപണം. ഇത് സംബന്ധിച്ചും കൂടുതൽ തെളിവ്‌ ശേഖരിക്കേണ്ടതുണ്ട്‌. വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതികൂടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനികുളങ്ങരയാണു വിജിലൻസ് ഡയറക്ടർക്കുൾപ്പെടെ പരാതി നൽകിയത്. സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൻ്റെ പേരിൽ യുഎസിൽ നടന്ന പണപ്പിരിവ് വിവാദമായതിനു പിന്നാലെയാണ്, പുറപ്പെടുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് അനുമതി നൽകിയത്.

More News

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ

ലോകസുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ

മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്: ശബരിനാഥ് ഉൾപ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം

മുഖ്യമന്ത്രിയെ ആക്രമിച്ച കേസ്: ശബരിനാഥ് ഉൾപ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം

2018 എന്ന ചിത്രം 200 കോടി ക്ലബ്ബില്‍

2018 എന്ന ചിത്രം 200 കോടി ക്ലബ്ബില്‍

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്ത്

ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്ത്