റിസോർട്ട് വിവാദം: ആരോപണങ്ങള്‍ സിപിഎം സമിതി അന്വേഷിക്കും

  • IndiaGlitz, [Saturday,February 11 2023]

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുതിർന്ന നേതാക്കളായ ഇ പി ജയരാജനും പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപിഎം സമിതി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചു. റിസോര്‍ട്ട് വിവാദത്തിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. കണ്ണൂർ ആന്തൂരിലെ റിസോര്‍ട്ട് അനധികൃത സമ്പാദ്യമാണെന്ന ആരോപണത്തിന് മറുപടി പറയവേ ഇ.പി വികാരാധീനനായി. വിവാദം ഉണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാർട്ടി അന്വേഷിക്കണം എന്ന് ഇ പി ജയരാജൻ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ തന്നെ കണ്ണൂർ ജില്ലാ നേതൃത്വം പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു.

More News

കെഎസ്ആര്‍ടിസി മാനേജ്മെന്റിനു താക്കീതു നൽകി ഹൈക്കോടതി

കെഎസ്ആര്‍ടിസി മാനേജ്മെന്റിനു താക്കീതു നൽകി ഹൈക്കോടതി

അയ്യപ്പനു ശേഷം ഗന്ധർവ്വനാകും: ഗന്ധർവ്വ ജൂനിയർ ചിത്രീകരണം ആരംഭിച്ചു

അയ്യപ്പനു ശേഷം ഗന്ധർവ്വനാകും: ഗന്ധർവ്വ ജൂനിയർ ചിത്രീകരണം ആരംഭിച്ചു

ക്രിസ്റ്റഫർ സിനിമ: വി.സി സജ്‌ജനാർ ഐപിഎസിൻ്റെ ജീവിത കഥയോ?

ക്രിസ്റ്റഫർ സിനിമ: വി.സി സജ്‌ജനാർ ഐപിഎസിൻ്റെ ജീവിത കഥയോ?

ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് 13 വർഷം

ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞിട്ട് 13 വർഷം

അമ്മയും കുഞ്ഞും മരിച്ച സംഭവം:ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു

അമ്മയും കുഞ്ഞും മരിച്ച സംഭവം:ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു