റിസോർട്ടിലെ താമസം: വിവാദത്തിന് മറുപടി പറഞ്ഞ് ചിന്ത ജെറോം

  • IndiaGlitz, [Wednesday,February 08 2023]

കോപ്പിയടി വിവാദത്തെ ചൊല്ലിയുള്ള ചർച്ചകൾ കെട്ടടങ്ങും മുൻപെ സംസ്ഥാന യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻ്റെ പേരിൽ വീണ്ടും വിവാദം ഉയർന്നിരുന്നു. റിസോര്‍ട്ടില്‍ താമസിച്ചെന്ന വിവാദത്തില്‍ ചിന്ത ജെറോം മറുപടിയുമായെത്തി. കോവിഡ് കാലത്ത് അമ്മയ്ക്കു സ്ട്രോക്ക് വന്നിരുന്നു. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയില്ലായിരുന്നു. അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിൻ്റെ വിശദീകരണം. വിമര്‍ശിക്കുന്നവര്‍ തൻ്റെ അവസ്ഥ മനസിലാക്കണമെന്നും ചിന്ത പറഞ്ഞു. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തൻ്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയെന്ന് ചിന്ത വിശദീകരിച്ചു. ചിന്ത ഒന്നേ മുക്കാൽ വര്‍ഷം സ്റ്റാർ ഹോട്ടലിൽ കഴിഞ്ഞത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇഡിക്ക് പരാതി നൽകി. ചിന്ത ജെറോമിൻ്റെ താമസവുമായി ബന്ധപ്പെട്ടു വിവാദത്തിലായ കൊല്ലം തങ്കശേരിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിൻ്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആക്ഷേപം. ഈ സാഹചര്യത്തിൽ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

More News

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും.

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും.

നിലമ്പൂർ ആയിഷയായി സൗപർണിക സുഭാഷ്

നിലമ്പൂർ ആയിഷയായി സൗപർണിക സുഭാഷ്

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു

സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ബ്രാൻഡ് അംബാസഡർ

മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ആരോഗ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദർശിച്ചു

മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ആരോഗ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദർശിച്ചു