400 കോടിയുടെ നിറവിൽ 'കാന്താര'

ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെ മുഖ്യവേഷത്തിൽ അഭിനയിച്ച ഡിവൈൻ ബ്ലോക്ബസ്റ്റർ കാന്താര ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുകയാണ്. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപയാണ്. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാ​ഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 19.20 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു. ഏറ്റവും കൂടുതൽ കളക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.

ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ ആകാത്തവിധം ഋഷബ് കാന്താര മനോഹമാക്കി. പകരം വെക്കാനില്ലാത്ത ക്ലൈമാക്സ്‌ കൊടുത്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു. കാന്താരയിൽ ഋഷഭിന് പുറമേ കിഷോറും അച്യുത് കുമാറും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത് അത്രയേറെ അനായാസമായി മികവേടെ അവർ രണ്ടുപേരും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രധാന സ്ത്രീ കഥാപാത്രമായ ലീലയെ അവതരിപ്പിച്ചത് സപ്തമി ഗൗഡയാണ്. സംഗീതത്തിന്റെ പരമോന്നതിയിൽ കാന്താരയെ വേറെ ലെവൽ അനുഭവമാക്കിയതിനു മ്യൂസിക്കിനുള്ള പങ്ക് വളരെ വലുതായിരുന്നു.

More News

സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ' ചിത്രീകരണം പുരോഗമിക്കുന്നു

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു

മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനാകുന്നു

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു

കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം 'ഭോല' യുടെ ടീസർ പുറത്തിറങ്ങി

അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന കൈതിയുടെ ഹിന്ദി റീമേക്ക് ടീസർ പുറത്തിറങ്ങി.

ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി.

അന്യജാതിക്കാരനെ വിവാഹം കഴിച്ചു: മകളെ വെടിവച്ചു കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മാതാപിതാക്കൾ അറസ്റ്റിൽ

ഡൽഹി സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരി ആയുഷി യാദവിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ