രോമാഞ്ചം റിലീസ് ഫെബ്രുവരി 3ന്

  • IndiaGlitz, [Saturday,January 21 2023]

കാത്തിരിപ്പുകൾക്കൊടുവിൽ രോമാഞ്ചം ചിത്രത്തിൻ്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഫെബ്രുവരി മൂന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും. പ്രതിസന്ധികൾ ഏറെ മറികടന്നാണ് ചിത്രം റിലീസിന് എത്തുന്നത്. ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്‍സിൻ്റെയും ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിൻ്റെയും ബാനറിൽ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും നിര്‍മ്മിച്ച ചിത്രം ജിതുമാധവന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, എബിന്‍ ബിനൊ, ജഗദീഷ്, അനന്തരാമന്‍, ജോമോന്‍ ജോതിര്‍, അഫ്‌സല്‍, സിജുസണ്ണി, അസിംജമാല്‍, ശ്രീജിത് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന്‍ശ്യാം സംഗീതവും സനുതാഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 2007-ല്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന കുറച്ച് യുവാക്കളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഹൊറര്‍-കോമഡി സിനിമയായാണ് രോമാഞ്ചം തിയേറ്ററിലെത്തുന്നത്. വിതരണം സെൻട്രൽ പിക്ചേഴ്സ്.
 
More News

നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന്

നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന്

പോലീസിലെ ഗുണ്ടാ മാഫിയ ബന്ധം: പരിശോധനയ്ക്കുത്തരവിട്ട് ഡി ജി പി

പോലീസിലെ ഗുണ്ടാ മാഫിയ ബന്ധം: പരിശോധനയ്ക്കുത്തരവിട്ട് ഡി ജി പി

അപര്‍ണ്ണ ബാലമുരളിയോട് അപമാര്യാദ കാണിച്ച വിദ്യാർത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

അപര്‍ണ്ണ ബാലമുരളിയോട് അപമാര്യാദ കാണിച്ച വിദ്യാർത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നിക്ഷേപ തട്ടിപ്പ്: സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് ഉസൈന്‍ ബോള്‍ട്ട്

നിക്ഷേപ തട്ടിപ്പ്: സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് ഉസൈന്‍ ബോള്‍ട്ട്

ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം

ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം